മാരിയമ്മന്‍ ക്ഷേത്ര ഉത്സവം; ബത്തേരി ടൗണിൽ ഇന്ന് വൈകുന്നേരം 5മണി മുതല്‍ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം എങ്ങനെ എന്നറിയാം.

0


കല്‍പ്പറ്റ ഭാഗത്തേക്ക്

മുത്തങ്ങ ഭാഗത്തു നിന്ന് വരുന്ന ലോറികള്‍ മൂലങ്കാവിലും പുല്‍പ്പള്ളി ഭാഗത്തു നിന്ന് വരുന്ന ലോറികള്‍ കുപ്പാടിയിലും 6 മണിമുതല്‍ അറിയിപ്പു ലഭിക്കുന്നതുവരെ നിര്‍ത്തിയിടേണ്ടതാണ്.

കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പുതിയ സ്റ്റാന്‍ഡ് കൈപ്പഞ്ചേരി -മൈതാനിക്കുന്ന് -കല്ലുവയല്‍ -അമ്മായിപ്പാലം -ലുലു ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. 

ചെറുവാഹനങ്ങള്‍ കൈപ്പഞ്ചേരി -മൈതാനിക്കുന്ന് -കല്ലുവയല്‍ -അമ്മായിപ്പാലം -പൂമല ജംഗ്ഷന്‍- പൂതിക്കാട് -കൊളഗപ്പാറ വഴി പോകേണ്ടതാണ്. 

മൈസൂര്‍ ഭാഗത്തേക്ക്
ലോറികള്‍ ലുലു ജംഗ്ഷനില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് അമ്മായിപ്പാലം- മാക്കുറ്റി റോഡ് -പുത്തന്‍കുന്ന് -നമ്പിക്കൊല്ലി -കല്ലൂര്‍ വഴി പോകേണ്ടതാണ്

മൈസൂര്‍ ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ലുലു ജംഗ്ഷന്‍ -അമ്മായിപ്പാലം -ചുള്ളിയോട് റോഡ് -ബൈപ്പാസ് -കൈപ്പഞ്ചേരി -ചുങ്കം വഴി പോകേണ്ടതാണ്. 

ചെറുവാഹനങ്ങള്‍ കൊളഗപ്പാറയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പൂതിക്കാട് -പൂമല ജംഗ്ഷന്‍ -കുന്താണി അമ്മായിപ്പാലം മാക്കുറ്റി റോഡ് പുത്തന്‍കുന്ന് നമ്പിക്കൊല്ലി കല്ലൂര്‍ വഴി പോകേണ്ടതാണ്. 

പ്രൈവറ്റ് ബസുകളും ലോങ് റൂട്ടില്ലാത്ത കെഎസ്ആര്‍ടിസി ബസുകളും 
 കല്‍പ്പറ്റ, മാനന്തവാടി , വടുവന്‍ചാല്‍ ഭാഗത്തേക്കുള്ളവ അഖില പമ്പ് പരിസരത്തും പുല്‍പ്പള്ളി കല്ലൂര്‍ ഭാഗത്തേക്കുള്ളവ പുതിയ സ്റ്റാന്‍ഡിലും യാത്ര അവസാനിപ്പിക്കണം.

ചുള്ളിയോട് ഭാഗത്തേക്കുള്ളവ പഴയ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണം

വണ്‍വേ ക്രമീകരണം

ഗുരുകുലം റോഡ് മൈസൂര്‍ റോഡില്‍ നിന്നും ചീരാല്‍ റോഡിലേക്ക് ചെറുവാഹനങ്ങള്‍ പോകുന്നതിന് മാത്രമായി വണ്‍വേ ആയി ക്രമീകരിക്കും.

അധ്യാപകഭവന് എതിര്‍വശത്തുള്ള റോഡ് ചീരാല്‍ റോഡില്‍ നിന്നും മൈസൂര്‍ റോഡിലേക്ക് ചെറുവാഹനങ്ങള്‍ പോകുന്നതിന് മാത്രമായി വണ്‍വേ ആയി ക്രമീകരിക്കും.
Tags

Post a Comment

0Comments
Post a Comment (0)
To Top