ബത്തേരി : ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയും സംഘചേതന ജെ.എൽ.ജിയും സംയുക്തമായി പഴം-പച്ചക്കറി ഔട്ട്ലറ്റുകൾ തുടങ്ങുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒരു ഔറ്റ്ലെറ്റ് വീതമാണ് തുടങ്ങുന്നത്. വിഷരഹിത-ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നത്. ഔട്ട്ലെറ്റുകളുടെ നടത്തിപ്പിനായി അപക്ഷേ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ 8111963567 ൽ ബന്ധപ്പെടേണ്ടതാണ്.
