ലോക ക്ഷയരോഗ ദിനാചരണം; മത്സരങ്ങളില്‍ പങ്കെടുക്കാം

0
ജില്ലാ ആരോഗ്യവകുപ്പ് ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി 2023ലെ തീമായ 'യെസ് വി കാന്‍ എന്‍ഡ് ടിബി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ന് രാവിലെ 10 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മത്സരവും മാര്‍ച്ച് 1 ന് രാവിലെ 10 ന് പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മോണോ ആക്ട് മല്‍സരവും മാര്‍ച്ച് 2 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ക്വിസ് മല്‍സരവും നടക്കും. 
കാര്‍ട്ടൂണ്‍, മോണോ ആക്ട് മല്‍സരങ്ങള്‍ക്ക് ഒരു കോളേജില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ക്വിസ് മല്‍സരത്തിന് ഒരു കോളേജില്‍ നിന്നും 2 പേര്‍ അടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. മല്‍സരാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാളിന്റെ അനുമതി പത്രം സഹിതം മല്‍സരങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9495337823, 9847162300.

Post a Comment

0Comments
Post a Comment (0)
To Top