മീനങ്ങാടിയിൽ ആഭരണ കടയുടെ പൂട്ടുപൊളിച്ച് മോഷണം.

0
മീനങ്ങാടിയിൽ ആഭരണ കടയുടെ പൂട്ടുപൊളിച്ച് മോഷണം: വെള്ളി ആഭരണങ്ങളും 7300 രൂപയും നഷ്ടപ്പെട്ടതായി കടയുടമ. ടൗണിൽ ഇടക്കിടെയുണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിന് പോലിസ് നിരീക്ഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തം.


മീനങ്ങാടി ടൗണുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നിരവധി മോഷണശ്രമങ്ങളാണ് നടക്കുന്നത്. മുൻപ് സ്കൂൾ ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്കിലും, മീനങ്ങാടി പനമരം ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും ചുമര് തുരന്ന് മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മീനങ്ങാടി ടൗണിൻ്റെ ഹൃദയഭാഗത്തെ മിത്രാസ് സിൽവർ ജ്വല്ലറി -ഗ്യാരണ്ടി ആഭരണ കടയിൽ മോഷണം നടക്കുന്നത്. മീനങ്ങാടി പോലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു. സ്ഥാപനത്തിൻ്റെ പൂട്ട് ഉൾപ്പടെ മോഷ്ടാക്കൾ കൊണ്ടുപോയി.
Tags

Post a Comment

0Comments
Post a Comment (0)
To Top