ചുരത്തിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു: പനമരം സ്വദേശികളായ 4 പേർക്ക് പരിക്ക്

0

വയനാട് ചുരത്തിൽ ആറാംവളവിന് സമീപം ടിപ്പറും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച്‌ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. പനമരം സ്വദേശികളായ അബ്ദുള്‍ നാസര്‍, അബ്ദുള്‍ സലാം, ഫാത്തിമ, ആമിന എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

അപകട സമയം മുതൽ ചുരത്തിൽ ഗതാഗത തടസം നേരിട്ടിരുന്നു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡില്‍ നിന്ന്‌ മാറ്റി ഗതാഗത തടസം നീക്കിയത്.
Tags

Post a Comment

0Comments
Post a Comment (0)
To Top