യുവാക്കളില്‍ ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചര്‍മരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവ വലിയതോതില്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കൃത്രിമ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്.
ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കക്കുറവ്. മുന്‍കാലങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ വിളക്കൂതിക്കെടുത്തി ഉറങ്ങുകയും സൂര്യനുദിച്ചാല്‍ എഴുന്നേറ്റ് ശാരീരിക വ്യായാമമുള്ള ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്തുവന്നിരുന്ന തലമുറ, വൈദ്യുതി ബള്‍ബിെന്‍റ വെളിച്ചത്തില്‍ ടെലിവിഷന്‍കണ്ടും മൊബൈലില്‍ നോക്കിയും , ലഹരിക്കടിമപ്പെട്ടും, രാത്രി വൈകുവോളം വീടിന് പുറത്തിറങ്ങി അനാവശ്യമായി സമയം ചിലവഴിച്ചും
ഉറങ്ങാന്‍ വൈകിത്തുടങ്ങി.
രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗകാരണമാവും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ പറയുന്നത്.
കൗമാരപ്രയത്തിലെത്തിയവരും വിദ്യാര്‍ഥികളും കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്ന ഉറക്കത്തിെന്‍റ സമയം.
ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് തലച്ചോറിന് തുടര്‍ച്ചയായി എട്ട് മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്.
കരള്‍ അതില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്നത് രാത്രിയാണ്. ഉറക്കം തകരാറിലാവുേമ്ബാള്‍ ഇവയുടെയെല്ലാം താളം തെറ്റുകയും തുടര്‍ച്ചയായ ഉറക്കപ്രശ്നങ്ങള്‍ ശരീരത്തെ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
