മൂന്ന് വര്‍ഷമായി ഒരിടത്ത് ജോലി ചെയ്യുന്ന പൊലീസുകാരെ മാറ്റും

0

തിരുവനന്തപുരം: ഒരു സ്റ്റേഷനില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം.


ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടതും അഴിമതി, ഗുണ്ടാ ബന്ധമുള്ളവരുമായ പൊലീസ് ഉദ്യോഗസ്ഥരെ സുപ്രധാന സ്റ്റേഷനുകളില്‍ നിയമിക്കരുതെന്നും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

 പൊലീസുകാരുടെ പൊതുസ്ഥലംമാറ്റം ഏപ്രില്‍ 15 ന് മുമ്ബ് പൂര്‍ത്തിയാക്കി മേയ് ഒന്നിന് പുതിയ സ്റ്റേഷനുകളില്‍ ജോലിയില്‍ പ്രവേശിക്കുകയും വേണം.

കഴിവതും വീടിനടുത്തുള്ള സ്റ്റേഷനുകളില്‍ വേണം നിയമനം നല്‍കേണ്ടത്. വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം എല്ലാ സ്റ്റേഷനുകളിലും ഉറപ്പാക്കണം. 


സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ വര്‍ക്കിങ് അറേഞ്ച്മെന്‍റ് ഡ്യൂട്ടിക്കായി മറ്റ് യൂനിറ്റിലേക്ക് എടുക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സ്റ്റേഷന്‍ റൈറ്റര്‍, അസി. സ്റ്റേഷന്‍ റൈറ്റര്‍ എന്നിവരെയും മാറ്റണം. അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍ ബന്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തല പരിശോധന റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് വാങ്ങി, അവരുടെ നിയമനങ്ങള്‍ക്ക് മുമ്ബ് മുന്‍കരുതല്‍ സ്വീകരിക്കണം. വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥരെ ഒരേ സ്റ്റേഷനുകളിലും യൂനിറ്റുകളിലും തന്നെ നിയമിക്കുന്ന രീതി മാറ്റണം. അവരെ വ്യത്യസ്ത സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Tags

Post a Comment

0Comments
Post a Comment (0)
To Top