സ്കോള്‍ കേരള ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് ഏഴാം ബാച്ചിന്റെ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലായി നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി.
സംസ്ഥാനത്താകെ 1979 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1606 വിദ്യാര്‍ഥികള്‍ (81.15%) യോഗ്യത നേടി. 314 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ+ നേടി. '
പരീക്ഷാ ഫലം സ്കോള്‍-കേരള വെബ്സൈറ്റില്‍ (www.scolekerala.org) ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് വെബ്സൈറ്റില്‍ നിന്നും എടുക്കാം.
ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 25 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോം സ്കോള്‍ കേരള വെബ്സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണ്ണയം, സ്ക്രൂട്ടിണി എന്നിവയ്ക്ക് ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 300 രൂപയുമാണ് ഫീസ്. സ്കോള്‍ കേരള വെബ്സൈറ്റിലെ 'ജനറേറ്റ് ചെലാന്‍' എന്ന ലിങ്കില്‍ നിന്നും ഫീസ് അടയ്ക്കാനുള്ള ചെലാന്‍ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസില്‍ ഫീസ്
അടച്ച അസല്‍ ചെലാനും, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഉള്‍പ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തല്‍ സഹിതം സെക്രട്ടറി, ബോര്‍ഡ് ഓഫ് ഡി.സി.എ എക്സാം, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
