വൈത്തിരി: പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരിൽ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങി .
അച്ചൂരിൽ ഒരുമാസത്തിലേറെയായി വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന പുലി ആണ് ഇപ്പോൾ ക്യാമറയിൽ പതിഞ്ഞത് .
ഒരുമാസം കൊണ്ട് നാലാം നമ്പർ നിവാസിയായ റസാഖിന്റെ മേയാൻ വിട്ട മൂന്നു പശുക്കളെയാണ് പുലി ആക്രമിച്ചത്.
അതിൽ രണ്ടുപശുക്കളെ പൂർണമായും പുലി ഭക്ഷിച്ചു. ദിനംപ്രതി നൂറോളം തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശത്താണ് പുലിയുടെ ആക്രമണമുണ്ടായത്.
തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിന്ന് പുലിയെ ഉടൻ കൂടുവച്ചു പിടിക്കണം എന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ .
