പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു

0


 മീനങ്ങാടി :മീനങ്ങാടി ഗ്രാമപഞ്ചായത്ത് മൈലമ്പാടിയിലെ പാമ്പൻ കൊല്ലി കോളനിയിൽ നിർമ്മിച്ച പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം ഐസി ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

 ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ  ചെലവഴിച്ചാണ് പൈതൃക ഭവനം നിർമ്മിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ അധ്യക്ഷനായിരുന്നു. കെ.പി നുസ്രത്ത്, ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, പി വാസുദേവൻ, സിന്ധു ശ്രീധരൻ, ബീന വിജയൻ, ടി.പി.ഷിജു., ബിന്ദു മോഹൻ, അംബിക ബാലൻ, മനോജ് ചന്ദനക്കാവ് തുടങ്ങിയവർ സംസാരിച്ചു
Tags

Post a Comment

0Comments
Post a Comment (0)
To Top