മാരകയക്കുമരുന്നുമായി പിടിയിൽ

0


എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ പൊൻകുഴി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ  54.528 ഗ്രാം  എം.ഡി.എം.എ പിടി കൂടി. കോഴിക്കോട് ടൗണിൽ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും KL 11 BQ 4573 രജിസ്റ്റർ നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ  കൊണ്ടു വന്ന എം.ഡി.എം എ ആണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്നിയങ്കര, പുളിക്കൽ പാടം സി പി ഹൗസിൽ  റഷീദ് സി പി , (34 ), ക്കെതിരെ  എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - 1 കോടതിയിൽ ഹാജരാക്കി. പരിശോധന സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ ടി ആർ ഹരിനന്ദനൻ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , ബിനുമോൻ ,ജലജ , ഷാനിയ, ഡ്രൈവർ അൻവർ എന്നിവരും ഉണ്ടായിരുന്നു.

Tags

Post a Comment

0Comments
Post a Comment (0)
To Top