എസ്.എസ്.എല്‍.സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 4,19,363 പേര്‍, ഹയര്‍ സെക്കന്‍ഡറിക്ക് 2023 പരീക്ഷാകേന്ദ്രങ്ങളിലായി 4,42,028 പേര്‍, പരീക്ഷ മാര്‍ച്ച്‌ ഒമ്ബതിന് ആരംഭിക്കും.

സംസ്ഥാനത്ത് ഒമ്ബതിന് ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെയും 10ന് തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും ഒരുക്കം പൂര്‍ത്തിയായി.
എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച അവസാനവട്ട അവലോകനം നടത്തുകയും ചെയ്തു.

എസ്‌എസ്‌എല്‍സിക്ക് 2960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്. 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേര്‍ തമിഴിലും 2041 പേര്‍ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. 

മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്‌എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്നത് 1876 പേര്‍. കുറവ് മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്‌എംഎച്ച്‌എസില്‍. അവിടെ ഒരു വിദ്യാര്‍ഥിയേ ഉള്ളൂ. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ് 77,989 പേര്‍. കുറവ് പത്തനംതിട്ടയിലും 10,218 പേര്‍. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് 27,328 പേര്‍. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ 2003 പേര്‍.

2,13,802 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന്1,40,704 പേരും എയ്ഡഡ് സ്‌കൂളില്‍നിന്ന് 2,51,567 പേരുമുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളില്‍നിന്ന് 27,092 പേരുമുണ്ട്. 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയര്‍ സെക്കന്‍ഡറിക്ക് 2023 പരീക്ഷാകേന്ദ്രത്തിലായി 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണുള്ളത്. കൂടുതല്‍ പേര്‍ മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയനാട്ടിലും (11,178 പേര്‍) പ്ലസ് വണിന് കുറവ് ഇടുക്കിയിലുമാണ് (10,700 പേര്‍). 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക. 

സംസ്ഥാനത്ത് ഒമ്ബതിന് ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെയും 10ന് തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും ഒരുക്കം പൂര്‍ത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച അവസാനവട്ട അവലോകനം നടത്തുകയും ചെയ്തു.

എസ്‌എസ്‌എല്‍സിക്ക് 2960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്. 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേര്‍ തമിഴിലും 2041 പേര്‍ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. 

മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്‌എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്നത് 1876 പേര്‍. കുറവ് മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്‌എംഎച്ച്‌എസില്‍. അവിടെ ഒരു വിദ്യാര്‍ഥിയേ ഉള്ളൂ. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ് 77,989 പേര്‍. കുറവ് പത്തനംതിട്ടയിലും 10,218 പേര്‍. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് 27,328 പേര്‍. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ 2003 പേര്‍.

2,13,802 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന്1,40,704 പേരും എയ്ഡഡ് സ്‌കൂളില്‍നിന്ന് 2,51,567 പേരുമുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളില്‍നിന്ന് 27,092 പേരുമുണ്ട്. 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയര്‍ സെക്കന്‍ഡറിക്ക് 2023 പരീക്ഷാകേന്ദ്രത്തിലായി 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണുള്ളത്. കൂടുതല്‍ പേര്‍ മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയനാട്ടിലും (11,178 പേര്‍) പ്ലസ് വണിന് കുറവ് ഇടുക്കിയിലുമാണ് (10,700 പേര്‍). 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക.

Post a Comment

0Comments
Post a Comment (0)
To Top