മീനങ്ങാടി: മണങ്ങുവയൽ കോളനിയിൽ ചോലവെട്ടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മണങ്ങുവയൽ കുറുമക്കോളനിയിലെ രാമകൃഷ്ണൻ്റെയും കല്യാണിയുടെയും മകൻ ജയൻ (40) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ചയാണ് അപകടത്തിൽ പെട്ടത്.
ഭാര്യ: താര
മകൾ: കീർത്തന
കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മണങ്ങുവയൽ കോളനി ശ്മശാനത്തിൽ സംസ്കരിക്കും
