കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്ത് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി.
മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികള്‍ വലഞ്ഞു. വൈകിട്ട് ആറ് മണി വരെയാണ് സമരം.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരമെങ്കിലും രോഗികള്‍ നന്നേ വലഞ്ഞു.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി.
ഐഎംഎ സംസ്ഥാന ഘടകം, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ്സ് യൂണിയനുകള്‍ എന്നിവരെല്ലാം പണിമുടക്കില്‍ അണിനിരന്നതോടെ ആരോഗ്യമേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി.
പണിമുടക്കിയ ഡോക്ടര്‍മാര്‍ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു.
ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ രോഗികള്‍ക്ക് മടങ്ങേണ്ടി വന്ന സാഹചര്യവും ചിലയിടങ്ങളിൽ ഉണ്ടായി
ദൂരെ സ്ഥലങ്ങളില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിയ രോഗികള്‍ ആംബുലന്‍സുകളില്‍ ഏറെ നേരം കാത്തുകിടന്നു.
സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്.
പല സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു.
അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
