ബീനാച്ചി : ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. നാദാപുരം സ്വദേശി റോഷൻ(37), താഴേമുണ്ട സ്വദേശികളായ അഖിൽ (24), ശരത് ( 26 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെ ബീനാച്ചിക്ക് സമീപമാണ് അപകടം.മൂവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ റോഷന്റെ വലതു കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ദോസ്തും, ക്വാളിസും, കാറുമാണ് അപകടത്തിൽ പെട്ടത്. ദോസ്തിലും ക്വാളിസിലുമുളളവർക്കുമാണ് പരുക്കേറ്റത്.
