ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്
എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ന്യൂനപക്ഷ ക്ഷേമത്തിലായി വിനിയോഗിക്കേണ്ട കോടികൾ മറ്റു പദ്ധതികൾക്കായി വിനിയോഗിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തി.
