കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ സമ്പൂർണ്ണ മാലിന്യ മുക്ത ക്യാംപയിൻ- തെളിമയുള്ള കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നഗരസഭ 17 ആം വാർഡിൽ ശുചീകരണ പ്രവർത്തികൾ നടത്തി. പ്രശസ്ത സിനിമാതാരവും കൽപ്പറ്റ നഗര സഭ ശുചിത്വ അംബാസിഡറുമായ അബു സലിം ഉദ്ഘാടനം നിർവ്വഹിച്ച് ക്യാമ്പയിന് നേതൃത്വം നൽകി. വാർഡ് കൗൺസിലർ ശ്യാമള എ ആർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിറാജ് ക്യാംപയിൻ വിശദീകരണം നൽകി. കെ പി കോയ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.
തെളിമയുള്ള കൽപ്പറ്റക്കായ് സമ്പൂർണ്ണ മാലിന്യ മുക്ത ക്യാംപയിൻ (05-04-2023)
April 05, 2023
0
Tags
