പ്രധാന അറിയിപ്പുകൾ 05-04-2023

0

മസ്റ്ററിംഗ് നടത്തണം

 കല്‍പ്പറ്റ നഗരസഭയിലെ 2022 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. 

ഫോണ്‍: 04936 202349, 203744.

കുടുംബശ്രീ തീം സോങ്ങ് മത്സരം

 കുടുംബശ്രീ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്കായി 'മുദ്രഗീതം' തീം സോങ്ങ് രചനാ മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തം ഗാനത്തിലുണ്ടായിരിക്കണം. ലിംഗാധിഷ്ഠിതമല്ലാത്തതും ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം എന്നിവക്ക് പ്രചോദനം നല്‍കുന്നതായിരിക്കണം ഗാനത്തിന്റെ പ്രമേയം. പതിനാറ് വരിയില്‍ കൂടാന്‍ പാടില്ല. രചനകള്‍ മലയാളത്തിലായിരിക്കണം. തെരഞ്ഞെടുക്കുന്ന രചന സംഗീതം നല്‍കി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും. മികച്ച രചനയ്ക്ക് പതിനായിരം രൂപയും ഫലകവും ലഭിക്കും. രചനകള്‍ ഏപ്രില്‍ 15 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്. മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം.

 ലോഗോ, ടാഗ് ലൈന്‍ മത്സരം
                                                      
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. 10,000 രൂപ വീതമാണ് സമ്മാനം. ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം, സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതുമായിര്ക്കണം. എന്‍ട്രികള്‍ ഏപ്രില്‍ 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഒ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org/logo എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths  എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 10 ന് മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. 
ഫോണ്‍: 04935 295068, 9645304898, 9400199656, 9496343882.

⬇️
ഗ്രൂപ്പിൽ അംഗമാവാൻ
W online Whats App ഗ്രൂപ്പ്
⬇️
https://chat.whatsapp.com/GDmndqBXngECJXEVXETUxi

Post a Comment

0Comments
Post a Comment (0)
To Top