യേശുവിന്റെ പീഡാനുഭവത്തിന്റെയും കരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ഇന്ന് ദുഃഖ വെള്ളി.
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.
സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം.
ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.
മീനങ്ങാടി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിന്റെ നേതൃത്വത്തിൽ കൊളഗപ്പാറ കുരിശുമലയിൽ നടത്തുന്ന പീഡാനുഭവ സ്മരണ രാവിലെ 9 30ന് മേപ്പേരിക്കുന്ന് കുരിശടിയിൽ നിന്ന് ആരംഭിക്കും
കുരിശിന്റെ വഴിക്ക് ശേഷം മലമുകളിൽ റവ ഫാദർ ആന്റോ വയൽ മണ്ണിൽ ജിസി സന്ദേശം നൽകും.
തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ച കഞ്ഞി വിതരണവും നടക്കും വികാരി റവ. ഫാദർ.ജോമോൻ ഉപ്പ് വീട്ടിൽ,സഹ.വികാരി ഫാദർ ജോബിൻ തൂങ്കുഴി, കൈകാരന്മാർ, യുവജന സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും.
കൊളഗപ്പാറ കുരിശുമലയിലെ കുരിശിന്റെ വഴിയുടെ നാൽപ്പത്തിയൊൻപതാം വർഷമാണിന്ന്.
