രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം; ഇന്ന് 12 മണി മുതല്‍ കല്‍പ്പറ്റ ടൗണിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

0

 
കല്പറ്റ:രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് കല്പറ്റ ടൗണിൽ യാത്ര ക്രമീകരണം ഏർപ്പെടുത്തി.

പകല്‍ 12.00 മണി മുതല്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിനും കൈനാട്ടി ബൈപാസ് ജംഗ്ഷനും ഇടയില്‍ ടൗണിലൂടെ ഒരു വാഹനങ്ങള്‍ക്കും ഗതാഗതംഅനുവദിക്കുന്നതല്ല.

 ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന
വാഹനങ്ങള്‍ കൈനാട്ടി ബൈപാസ്സ് ജംഗ്ഷന്‍ വഴി കടന്ന് പോകേണ്ടതാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി - മാനന്തവാടി ഭാഗത്തേക്ക് പോകുന്ന
വാഹനങ്ങള്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി കടന്ന്
പോകേണ്ടതാണ്.

 ബത്തേരി - മാനന്തവാടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ കൈനാട്ടി
ബൈപ്പാസ്സ് ജംഗ്ഷനില്‍ നിന്നും ബൈപ്പാസ്സ് വഴി പുതിയ ബസ് സ്റ്റാന്റില്‍
പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി
തിരിച്ച് ജനമൈത്രി ജഗ്ഷന്‍ വഴി ബൈപ്പാസിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.

കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍
പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി
തിരിച്ച് തിരികെ ജനമൈത്രി ജംഗ്ഷന്‍ വഴി ബൈപ്പാസിലൂടെ കടന്ന് പോകേണ്ടതാണ്.

Post a Comment

0Comments
Post a Comment (0)
To Top