കോവിഡില്‍ ആശങ്ക; രാജ്യത്ത് 7,633 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

0

 മണിക്കൂറിനിടെ രാജ്യത്ത് 7,633 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇതോടെ കോവിഡിനെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 61,233 ആയി ഉയര്‍ന്നു.

11 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. നാലു പേര്‍ ഡല്‍ഹിയിലാണ് മരിച്ചത്. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,31,152 ആയി.

വയനാട് ജില്ലയില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മൂന്ന് മാസത്തിനുള്ളില്‍ 277 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വായനാട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു. കോവിഡിന് പുറമെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും കൂടി വരുന്നത് ആശങ്കയുയര്‍ത്തുകയാണ്. അതേസമയം കോവിഡ് വര്‍ധനയില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് നടപ്പിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം ആരോഗ്യ വകുപ്പ് ജില്ലയില്‍ ഇതിനകം എടുത്ത് കഴിഞ്ഞിട്ടുണ്ട്

220.66 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

അതേസമയം, മഹാരാഷ്ട്രയില്‍ ഈ വര്‍ഷം കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ 71 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ്. 

41നും 59നും ഇടയില്‍ പ്രായമുള്ള ഒമ്ബത് പേരാണ് മരിച്ചത്.

Post a Comment

0Comments
Post a Comment (0)
To Top