സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും തുറക്കില്ല; സെർവർ കുരുക്കിൽ റേഷൻ വിതരണം.

0


 ഒരാഴ്ചയോളമായി കൃത്യമായി റേഷൻ വിതരണം നടക്കുന്നില്ല. ഇ പോസ് മെഷീൻ കൃത്യമായി പ്രവർത്തിക്കാത്തതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണമാകുന്നതെന്നാണ് പരാതി.  പല സ്ഥലങ്ങളിലും റേഷൻ വ്യാപാരികളും ഗുണഭോക്താക്കളും തമ്മിൽ വാക്ക് തർക്കം, പ്രതിസന്ധിക്ക് പരിഹാരം ഉടൻ വേണമെന്ന ആവശ്യവും ശക്തം.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാലാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്.ഏപ്രില്‍ 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതല്‍ മാത്രമേ മെയിലെ റേഷന്‍ വിതരണം ആരംഭിക്കൂ. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സാധാരണക്കാരായ ആളുകൾ  റേഷൻ വാങ്ങുന്നതിനായി കൂടുതലായി എത്തിയതോടെയാണ് മെഷീൻ്റെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെടാൻ തുടങ്ങിയത്. സെർവർ ശേഷിയുടെ പരിമിതിയാണ് പ്രതിസന്ധിക്ക്  കാരണമായി വ്യാപാരികൾ പറയുന്നത്. ദിവസവും റേഷൻ കട പ്രവർത്തനം  തുടങ്ങുന്നതോടെ ഒരു പേജ് പോലും ഓപ്പണാകാത്ത ഇ പോസ് മെഷീൻ
റേഷൻ കട അടക്കുന്നതോടെ കൃത്യമായി മെഷീൻ പ്രവർത്തിക്കുമെന്നാണ്   വ്യാപാരികൾ പറയുന്നത്.  ജോലിയൊഴിവാക്കിയും ഓട്ടോ വിളിച്ചും റേഷൻ വാങ്ങാനെത്തുന്നവർ  വെറും കയ്യോടെ മടങ്ങുകയാണ് പതിവ്.

പ്രതിസന്ധിക്കിടയിലും സാധനങ്ങൾ നൽകാനാവാത്ത വ്യാപാരികളും ഏറെ വിഷമത്തോടെയാണ് ആളുകളെ മടക്കി അയക്കുന്നത്.

Post a Comment

0Comments
Post a Comment (0)
To Top