എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാന്‍ അവസരം

0


തിരുവനന്തപുരം: ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാന്‍ അവസരം.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതലാണ് ഗ്രേസ് മാര്‍ക്കിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 28 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

അതത് സ്കൂളില്‍ നിന്ന് പരീക്ഷാഭവന്റെ ഐ എക്സാംസ് പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കിയ ശേഷം അതിന്റെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. തുടര്‍ന്ന് പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ഏപ്രില്‍ 29-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം.

ടിഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (എച്ച്‌ഐ) പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

അതേസമയം, വിവിധ ഇനങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)
To Top