ഐക്ക ട്രേഡ് എക്സ്പോ ഞായറാഴ്ച സമാപിക്കും: ഫ്ളവർ ഷോയും എജ്യു എക്സ്പോയും മെയ് ഏഴ് വരെ നീട്ടി.

0


കൽപ്പറ്റ: നിർമ്മാണമേഖലയിലെ പുത്തൻ ആശയങ്ങളും സാങ്കേതിക വിദ്യകളും അടുത്തറിയാൻ അവസരമൊരുക്കുന്ന ഐ ക്ക ട്രേഡ് എക്സ്പോയിൽ ജനത്തിരക്കേറി.
കൽപ്പറ്റ ബൈപ്പാസ് ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോ നാളെ സമാപിക്കും. ഫ്ളവർ ഷോയും എജു എക്സ്പോയും അമ്യൂസ് മെൻ്റ് പാർക്കും  മെയ് ഏഴ് വരെ നീട്ടി. നാളെ വൈകുന്നേരം ഏഴ് മണിക്ക് മെഗാഷോയും ഉണ്ടാകും.
ഇൻ്റീരിയർ എക്സ്റ്റീരിയർ കൺസൾട്ടൻ്റ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിൽ നടക്കുന്ന അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോയുടെ ഭാഗമായാണ് ഫ്ളവർ ഷോയും എജു എക്സ്പോയും കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയത്
 ഐക്ക ട്രേഡ് എക്സ്പോയോടനുബന്ധിച്ച്  ഫ്ളവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും  വിവിധ കോഴ്സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന  എജു എക്സ്പോയും മെയ് ഏഴ് വരെ നീട്ടിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  
എന്നാൽ നിർമ്മാണ  സാമഗ്രികൾ പരിചയപ്പെടുത്തുന്ന ട്രേഡ് എക്സ്പോ നാളെ രാത്രി സമാപിക്കും.
കോവിഡിന് ശേഷം ആദ്യമായാണ് കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ട് സജീവമാകുന്നത്.  
ചെടികളുടെയും  പൂക്കളുടെയും വർണ്ണ വൈവിധ്യത്തിനൊപ്പം കുട്ടികൾക്കും വലിയവർക്കുമുള്ള  അമ്യൂസ്മെൻറ് പാർക്കും ഒരുക്കിയിട്ടുണ്ട്.  

ട്രേഡ് എക്സ്പോയിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നൂറിലധികം സ്റ്റാളുകളും വിദ്യാഭ്യാസ മേഖലക്ക് മാത്രമായി  30 ലധികം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിജ്ഞാനവും വിനോദവും കൂടാതെ വൈകുന്നേരങ്ങളിൽ ദിവസവും സാംസ്കാരിക പരിപാടികളുമുണ്ട്. ആയിരകണക്കിനാളുകളാണ് ദിവസവും ട്രേഡ് എക്സ്പോ കാണാനെത്തുന്നത്. നാളെ രാത്രി നടക്കുന്ന മെഗാ ഷോയോടെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ സമാപിക്കുന്നത്.
ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളം, ജിൻസ് ഫാന്റസി , ജുബിൻ ജോസ് .പി.കെ.സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top