വയനാടിനെ വിറപ്പിച്ച കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയി

0


2020ല്‍ വയനാട് ചീയമ്ബം പ്രദേശത്ത് നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ 9 വയസുള്ള പെണ്‍കടുവയെ നെയ്യാര്‍ഡാം ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടു പോയി.

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായാണ് സിംഹങ്ങള്‍ ഒഴിഞ്ഞ നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിലെത്തിച്ചത്. 

ചികിത്സയ്ക്കിടെ കൂടുപൊളിച്ച്‌ പുറത്തുചാടി വനപാലകരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയ കടുവയെ പാര്‍ക്കിനുള്ളില്‍ നിന്ന് പിടികൂടി വീണ്ടും കൂട്ടില്‍ അടച്ചിരുന്നു.

പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്ത കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് മാറ്റിയത്. 

വാഹനം പൂര്‍ണമായി മറച്ച്‌ രാത്രിയിലാണ് കൊണ്ടുപോയത്. ഡി.എഫ്.ഒ പ്രകാശ് ബാബു, നെയ്യാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഐ.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കടുവയോടൊപ്പം തൃശൂരിലേക്ക് പോയി. യാത്രയില്‍ ഓരോ മണിക്കൂറിലും വാഹനം നിറുത്തി വെള്ളമൊഴിച്ച്‌ കടുവയ്ക്ക് തണുപ്പ് നല്‍കി. 

നാല് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘവും ഒപ്പമുണ്ടായിരുന്നു. 2019 ജനുവരിയില്‍ വയനാട് ബത്തേരിയില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ 16 വയസുള്ള പെണ്‍ കടുവ മാത്രമാണ് ഇനി സഫാരി പാര്‍ക്കിലുള്ളത്.

Post a Comment

0Comments
Post a Comment (0)
To Top