മീനങ്ങാടി: കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി എങ്കിലും വീശിയടിച്ച കാറ്റിൽ നിലംപൊത്തിയത് നിരവധി വൈദ്യുതി പോസ്റ്റുകൾ. കെഎസ്ഇബി - ക്ക് സാമ്പത്തികമായി വലിയ നാശ നഷ്ടമുണ്ടാക്കിയാണ് മീനങ്ങാടിയിൽ മഴയെത്തിയത്. സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടും മീനങ്ങാടിയിൽ മഴ മാറി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ശക്തമായ കാറ്റും മഴയും മീനങ്ങാടിയിൽ ഭീതി പടർത്തിയത്. മീനങ്ങാടി സെക്ഷൻ പരിധിയിൽ 11 കെ.വി ലൈൻ ഉൾപ്പെടെ തകർന്ന് കിടക്കുകയാണ്. ചെറിയ പെരുന്നാൾ ആഘോഷത്തലേന്ന് മീനങ്ങാടി ഇരുട്ടിലാവാതെ നിലനിർത്താൻ പാടുപെടുകയാണ് കെ.എസ്ഇബി ജീവനക്കാർ. മരക്കമ്പുകൾ പൊട്ടിവീണതോടൊപ്പം വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ചൂടിന് ശമനമായി മഴയെത്തി. കൂടെ നാശനഷ്ടങ്ങളും. ശക്തമായ മഴയിലും കാറ്റിലും മീനങ്ങാടിയിൽ വ്യാപക നാശനഷ്ടം.
April 21, 2023
0
Tags
