കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം.
www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള കീം 2023, കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ അപേക്ഷാ നമ്ബര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്ബോള്‍ ദൃശ്യമാകുന്ന പ്രൊഫൈല്‍ പേജില്‍ അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകള്‍, പ്രൊഫൈല്‍ പേജില്‍ ലഭ്യമാക്കിയിരിക്കുന്ന മെമോ ഡീറ്റെയില്‍സ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. മെയ് രണ്ടിനുള്ളില്‍ തെറ്റുകള്‍ പരിഹരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി പിന്നീട് അറിയിക്കും. മെയ് 2 വരെ തിരുത്തല്‍ വരുത്താം. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in ,ഫോണ്‍: 04712525300
