ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ പീഡാനുഭവ വാരത്തോടനുബന്ധിച്ച്
മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷക്ക് അദ്ധേഹം പ്രധാന കാർമ്മികത്വം വഹിച്ചു. വയനാട് നീലഗിരി ജില്ലകളിലെ നാൽപതോളം ദൈവാലയങ്ങളിൽ നിന്നായി ആയിരത്തോളം വിശ്വാസികളാണ് ശുശ്രൂഷയിൽ പങ്കെടുത്തത്. നവാഭിഷേക മെത്രാപൊലീത്തയായ തിരുമേനി, ഭദ്രാസനത്തിലെ 12 വൈദിക ശ്രേഷ്ടരുടെ കാലുകൾ കഴുകിക്കൊണ്ടാണ് ശുശ്രൂഷകൾക്ക് തുടക്കമിട്ടത്. ഭദ്രാസന സെക്രട്ടറി ഫാദർ മത്തായി അതിരംപുഴയിൽ, വൈദിക സെക്രട്ടറി ഫാദർ ബാബു നീറ്റും കര തുടങ്ങിയവർ നേതൃത്വം നൽകി.
