കാക്കവയലിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരേം 4 മണിയോടെ മഴയോടൊപ്പമെത്തിയ കനത്ത കാറ്റിൽ 2 വീടുകൾ തകർന്നു.
കാക്കവയൽ കോലമ്പറ്റയിൽ കിഴിയത്ത് പ്രകാശ് ബാബുവിൻ്റെ കോൺക്രീറ്റ് വീടിൻ്റെ മുകളിൽ വൻ ഈട്ടിമരം കടപുഴകി വീണാണ് നാശനഷ്ടമുണ്ടായത്. മേൽക്കൂരയിൽ ശക്തമായി വീണതിനെ തുടർന്ന് പല ഭാഗങ്ങളിലും ചുമരിൽ വിള്ളൽ വീഴുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തു. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്.
ഒറ്റക്കൊമ്പിൽ K ഗോപാലൻ എന്നയാളുടെ ഷീറ്റ് മേഞ്ഞ വീടിൻ്റെ മുകളിലാണ് പുരയിടത്തിൽ നിന്നും വൻ മാവ്മരം കടപുഴകി വീണത്.വീട് പൂർണ്ണമായും തകർന്നു.
