പനമരം: സെൻ്റ് ജൂഡ് ഓഡിറ്റോറിയത്തിൽ ആദ്യകുർബാനയുടെ ഭാഗമായി എത്തിയവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.സമീപത്തെ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ കെട്ടിടത്തിൽ കൂട് കൂട്ടിയ തേനീച്ചകളുടെ കൂട് ഇളകി തേനീച്ചകൾ ഓഡിറ്റോറിയത്തിലെത്തി വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവരെ കുത്തുകയായിരുന്നു. തേനീച്ചയുടെ കുത്തേറ്റവർ കൽപറ്റ, പനമരം ആശുപത്രികളിൽ ചികിത്സ തേടി.
