കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച ഒമ്പത് ഹൈടെക് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ (മെയ് 23 ചൊവ്വ) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
ജി.എച്ച്.എസ് പേര്യ, ജി.എച്ച്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ് പെരിക്കല്ലൂർ, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, ജി.എൽ.പി.എസ് പൂമല, ജി.യു.പി.എസ് കാരച്ചാൽ എന്നീ സ്കൂളുകളിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ആധുനിക നിലവാരത്തിലാണ് കെട്ടിടങ്ങളെല്ലാം നിർമ്മിച്ചത്. അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ആറാട്ടുതറ ജി.എച്ച്.എസ്. സ്ക്കൂൾ ചുറ്റുമതിലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
മാനന്തവാടിയിൽ ജി.എച്ച്.എസ് പേര്യ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യും.
കൽപ്പറ്റയിൽ ജി.വി.എച്ച്.എസ്.എസ് വെള്ളാർമല സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യും. മൂന്ന് നിയോജകമണ്ഡലങ്ങളിലായി നിർമ്മാണം പൂർത്തിയായ മറ്റ് സ്കൂളുകളിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ ഫലകം അനാച്ഛാദനം ചെയ്യും. ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, ഉദ്യേഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
