സീറ്റ് ബെല്‍റ്റ് അലാറം ഓഫാക്കാന്‍ കുറുക്കുവഴി വേണ്ട; സ്റ്റോപ്പര്‍ ക്ലിപ്പുകളുടെ വില്‍പന തടഞ്ഞ് കേന്ദ്രം

0


കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്ബോള്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി മുഴങ്ങുന്ന അലാറം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റോപ്പര്‍ ക്ലിപ്പുകളുടെ വില്‍പ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സിസിപിഎ).സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ വില്‍പന നടത്തിയ അഞ്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കെതിരേയാണ് ഉത്തരവ്. ആമസാേണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, മീഷോ എന്നീ അഞ്ച് സൈറ്റുകളില്‍ നിന്നും ഇത്തരം ഉത്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പട്ടുകൊണ്ടാണ് ഉത്തരവ്. 

ഉപഭോക്തൃ സംരക്ഷണ നിയമം 2019ന്റെ ലംഘനമാണ് ഇത്തരം ഉത്പന്നങ്ങളുടെ വിപണനം എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ്. ഇ-കൊമേഴ്‌സ്‌ സൈറ്റുകളില്‍ സ്റ്റോപ്പര്‍ ക്ലിപ്പുകളുടെ വില്‍പ്പന സുലഭമായതോടെ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം ഉപേഭാക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കാറിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്ബോള്‍ അപായസൂചന നല്‍കുന്ന അലാറം നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ക്ലിപ്പുകളാണ് ഇവ. ഇതുപയോഗിക്കുന്നത് ഗുണഭോക്താവിന്റെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയാണ് വില്‍പ്പന തടയുന്നത്. 

ബോട്ടില്‍ ഓപ്പണര്‍, സിഗരറ്റ് ലൈറ്റര്‍ തുടങ്ങി വ്യത്യസ്ത രൂപത്തിലാണ് ചില വില്‍പനക്കാര്‍ ഇത്തരം ക്ലിപ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. ഇത്തരം ക്ലിപ്പുകളും അനുബന്ധ വാഹന ഘടകങ്ങളും വില്‍പന പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)
To Top