വയനാട് ജില്ല ഉൾപ്പെടെ സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം

0


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം വയനാട്, പാലക്കാട് തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് വര്‍ധന.
ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവുമാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക. എയ്ഡഡ് മാനേജ്‌മെന്‍റുകള്‍ ആവശ്യപ്പെട്ടാല്‍ 10 ശതമാനം കൂടി മാര്‍ജിനല്‍ വര്‍ധന അനുവദിക്കും.

കൊല്ലം, എറണാകുളം തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ഇത്തവണയും മുന്‍വര്‍ഷത്തെപ്പോലെ 81 താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Post a Comment

0Comments
Post a Comment (0)
To Top