മഴ കുറയും ചൂട് കൂടും

0


തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് മുതല്‍ മഴ കുറയും. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

വേനല്‍ ചൂടും ഈ ദിവസങ്ങളില്‍ നേരിയ തോതില്‍ ഉയരും.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച സംസ്ഥാനത്ത് വീണ്ടും മഴ സജീവമായേക്കും.


Post a Comment

0Comments
Post a Comment (0)
To Top