പുൽപ്പള്ളി: പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. കടുവയെ കണ്ടു വീട്ടുകാർ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോഴാണ് 150മീറ്റർ മാറി കടുവ പശുവിനെ ഉപേക്ഷിച്ച് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു
