പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും ഓസിബി പേപ്പറും

0


മുട്ടിൽ :പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത്  1.2 ഗ്രാം എംഡിഎംഎ യും 6.45 ഗ്രാം കഞ്ചാവും ഓസിബി പേപ്പറും. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23), ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് (22) എന്നിവരെയാണ് കൽപ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0Comments
Post a Comment (0)
To Top