തെങ്ങ് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

0




കൽപ്പറ്റ: ബസ് വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കാട്ടിക്കുളം പനവല്ലി ചുരൻ പ്ലാക്കൽ പി.എൻ.ഉണ്ണിയുടെയും ശ്രീജയുടെയും മകൻ നന്ദു (19) ആണ് മരിച്ചത്.മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെ കൽപ്പറ്റ പുളിയാർ മലയിലായിരുന്നു കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് അപകടമുണ്ടായത്.
സഹോദരങ്ങൾ: ദേവപ്രിയ, ഋതു ദേവ്.ഐടിഐ വിദ്യാർത്ഥിയായിരുന്നു നന്ദു.

Post a Comment

0Comments
Post a Comment (0)
To Top