റേഷൻ കാര്‍ഡ് ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയത്.
ഈ മാസം 30ന് സമയം അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ഇനിയും ആധാര്‍ കാര്‍ഡ് റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കുവാൻ ബാക്കിയുള്ളവര്‍ bit.ly/rationaadhaar എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണ്
