വയനാദിനത്തിൽ വിദ്യാർത്ഥികൾക്കായി ഓപ്പൺ ലൈബ്രററി ഒരുക്കി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അടച്ചിട്ട റൂമുകളിൽ നിന്നും വിത്യസ്ഥമായി ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞ് എടുക്കുന്നതിനായി ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ ഓപ്പൺ ലൈബ്രററി ഒരുക്കിയാണ് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വായനാദിനത്തെ അവിസ്മരണീയമാക്കുന്നത്. സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ ആഷാ രാജിൻ്റെ നേതൃത്വത്തിൽ NSS വിദ്യാർത്ഥികൾ ചുരുങ്ങിയ ദിവസം കൊണ്ടാണ് നൂറ് കണക്കിന് പുസ്തകങ്ങൾ സമാഹരിച്ചത്.
പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ തുടങ്ങി ബാല മാസികകളും, ദ്വൈവാരികളും ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.പരിപാടിപൂർവ്വ വിദ്യാർത്ഥിയും
എഴുത്തുകാരിയുമായ പൂജാ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു..
പ്രധാന അധ്യാപകൻ ഷിവി കൃഷ്ണൻ, ഡോ.ബാവ കെ.പാലുകുന്ന്, മാതൃഭൂമി ബ്യൂറോ ചീഫ് കെ.പി.ഷൗക്കത്തലി ,എസ്.എം .സി ചെയർമാൻ അഡ്വ.സി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
,
