ലഹരി വിരുദ്ധ ദിനം സ്കൂളുകളില്‍ സമുചിതമായി ആചരിക്കണമെന്ന് മന്ത്രി

0


തിരുവനന്തപുരം: സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തിരുവനന്തപുരം എസ്.എം.വി സ്കൂളില്‍  26ന് രാവിലെ 9.30 ന് നിര്‍വഹിക്കും.ലഹരി വിരുദ്ധ ദിനം സ്കൂളുകളില്‍ സമുചിതമായി ആചരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിര്‍ദേശിച്ചു.

മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണം. സ്കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാം.

 ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0Comments
Post a Comment (0)
To Top