വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

0


ന്യു ഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറൊന്നിന് 83.5 രൂപയാണ് കുറച്ചത്. 

അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ സിലിണ്ടറിന് 1,773 രൂപയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വില. നേരത്തെ 1,856.50 രൂപയായിരുന്നു വില. കഴിഞ്ഞ മാസം എല്‍.പി.ജി സിലിണ്ടറിന് 172 രൂപ കുറച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല.

Post a Comment

0Comments
Post a Comment (0)
To Top