മീനങ്ങാടി: ചെറുപുഷ്പലീഗ് പ്ലാറ്റിനം ജൂബിലി വർഷത്തിലെ പ്രവർത്തന അവലോകനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപതയിലെ ഏറ്റവും മികച്ച ശാഖയായി മീനങ്ങാടി തെരഞ്ഞെടുക്കപ്പെട്ടു
നാലുപതിറ്റാണ്ടിലധികം പ്രവർത്തന ചരിത്രമുണ്ടെങ്കിലും മീനങ്ങാടി ശാഖ ആദ്യമായിട്ടാണ് രൂപത തലത്തിൽ ഒന്നാമതാകുന്നത്. 150ലധികം ശാഖകളുള്ള മാനന്തവാടി രൂപതയിലെ ഏറ്റവും മികച്ച ശാഖക്കുള്ള പുരസ്കാരം ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി. വിവിധ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനം, വിവിധ മേഖലകളിലെ തനിമയാർന്ന പ്രവർത്തനങ്ങൾ,ഭവന പുനരുദ്ധാരണം, സ്കോളർഷിപ്പ് വിതരണം ജീവ കാരുണ്യ പ്രവർത്തനങ്ങൾ മിഷൻ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക കർമ്മ പദ്ധതികൾ തുടങ്ങി വിവിധ പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കിയാണ് . റവ.ഫാദർ ജോസഫ് ഇല്ലിമൂട്ടിൽ, റവ.ഫാ.ജോമോൻ ഉപ്പു വീട്ടിൽ, റവ.ഫാ.ജോബിൻ തൂങ്കുഴി, സിസ്റ്റർ ആൻസിൽ , ലിജോ കുഴികണ്ടത്തിൽ, എൽസ മാങ്ങൻ , സാജൻ പേരാങ്കോട്ടിൽ, ജോഷി മുഞ്ഞനാട്ട്, ഓസ്റ്റിൻ മരുതോലിൽ, സാന്ത്വന ചന്ദനപറമ്പിൽ , ടിന്റു പേരാങ്കോട്ടിൽ, ആൻലിൻ കളപ്പുരയ്ക്കൽ, ആഷ്ന പാലാരികുന്നേൽ, ട്രീസ മണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിൽ വരുത്തിയത്
