ആസാദികാ അമൃത് മഹോൽസവത്തിൻ്റെ ഭാഗമായി മീനങ്ങാടി ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ മീനങ്ങാടി ഗോഡൗണിൽ അതിഥികളായി വിദ്യാർത്ഥികളെത്തി.

0

മീനങ്ങാടി സെൻ്റ് പീറ്റേഴ് സ്& സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ്  മീനങ്ങാടി FCI ഗോഡൗണിൽ സന്ദർശനം നടത്തി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ അസാദി കാ അമൃത് മഹോൽസവിൻ്റെ ഭാഗമായി വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് FCI അധികൃതരുടെ നേതൃത്വത്തിൽ സന്ദർശനത്തിന് അവസരമൊരുക്കിയത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയിൽ FCI കൾ വഹിക്കുന്ന പങ്ക് വിദ്യാർത്ഥികളിലേക്ക് പകർത്തുക എന്നതാണ് ഗോഡൗൺ സന്ദർശനത്തിലൂടെ നടപ്പിലാക്കിയത്. പാടിയും പറഞ്ഞും ആഘോഷിച്ച വിദ്യാർത്ഥികളുടെ തുടർ സദസ്സ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KE വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രേഡ് 1 അസിസ്റ്റൻറ് FCI  വിനോദ്,  ജില്ലാ സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ, ക്വാളിറ്റി കൺട്രോളർ ബേസിൽ വി ജോസ് ,വാർഡ് മെമ്പർ ലിസ്സി പൗലോസ്, പ്രധാനാധ്യാപകൻ നൈജൽ തുടങ്ങിയവർ സംസാരിച്ചു. FCI തൊഴിലാളികൾ ലോറി ഓണേഴ്സ് തുടങ്ങിയവരും  പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top