കൽപ്പറ്റ :നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അപ്പാട്മ മൈലമ്പാടി പാറക്കൽ മനോജ്(52) നെയാണ് കൽപ്പറ്റ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി 2 വർഷം തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. 2016 ൽ എക്സൈസ് ഇൻസ്പെക്ടർ എം.സുരേന്ദ്രനും സംഘവും ചേർന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി. സർക്കാരിന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ സുരേഷ്കുമാർ ഹാജരായി. മനോജ് നിരവധി എക്സൈസ് പോലീസ് കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്ന ആളാണ്.
