മുത്തങ്ങയിൽ മയക്കു മരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

0

ബത്തേരി : മുത്തങ്ങയിൽ മയക്കു മരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ. പൊഴുതന മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസൽ (33) നെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.

വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് ഇയാൾ പിടിയിലായത്. ഫൈസലിൻ്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ഏഴ് ഗുളികകളാണ് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു

Post a Comment

0Comments
Post a Comment (0)
To Top