മാനന്തവാടി: 2018 ഡിസംബറിൽ മാനന്തവടി ടൗണിൽ 1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കാസർഗോഡ് തളങ്ങൂർ അൻവർമൻസിലിൽ
അഹമ്മദ് അജീറിനെതിരെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് (NDPS സ് പെഷ്യൽ ) കോടതി രണ്ടു വർഷം കഠിന തടവിനും 25000 രൂപ പിഴശിക്ഷയും വിധിച്ചത് നാർക്കോർട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത് . അന്വേഷണത്തിൽ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് എക്സൈസ് എൻഫോഴ്സ്മെൻ്റ ആൻ്റ് ആൻ്റീനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി .ജി .രാധാകൃഷ്ണനാണ് . കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അസി.എക്സൈസ് എൻ കമ്മീഷണർ രാജശേഖരൻ ആയിരുന്നു പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.യു.സുരേഷ്കുമാർ ഹാജരായി.
