വൈദ്യുതി സര്‍ച്ചാര്‍ജ് ഒരുപൈസ കൂട്ടി; ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം

0

തിരുവനന്തപുരം: വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ വര്‍ധിപ്പിച്ചു. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത്.

ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി വൈദ്യുതി ബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി.
റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്.

പുറമേ വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്‍ചാര്‍ജിലാണ് ഒരു പൈസയുടെ വര്‍ധന ഏര്‍പ്പെടുത്തിയത്. ‌ജൂലൈയില്‍ ബോര്‍ഡ് ഈടാക്കിയത് ഒമ്ബത് പൈസയായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്.

 ജൂണില്‍ കൂടുതല്‍ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോര്‍ഡ് 10 പൈസ ചുമത്തുന്നത്.

ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. 

റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ് ഒക്ടോബര്‍വരെ തുടരും. തുടര്‍ന്ന് ഇത് പുനഃപരിശോധിക്കും.

Post a Comment

0Comments
Post a Comment (0)
To Top