ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം; എം എസ് എഫ് AEO ഓഫീസിലേക്ക് മാർച്ച്‌ നടത്തി

0

കൽപ്പറ്റ : ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കുക, അധികബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി  എം. എസ്. എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി AEO  ഓഫീസിലേക്ക് മാർച്ച് നടത്തി. അധികബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് എം എസ് എഫ് നേതൃത്വം നൽകുമെന്ന് നേതാക്കൾ  പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം.റിൻഷാദ് മാർച്ച്  ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജന.സെക്രട്ടറി ഫായിസ് തലക്കൽ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഫസൽ കാവുങ്ങൽ, ട്രഷറർ അംജദ് അലി, വൈസ് പ്രസിഡന്റുമാരായ സിറാജ്ജുദ്ധീൻ കമ്പളക്കാട്, അജ്ഷൽ പൊഴുതന, സെക്രട്ടറി നിഹാൽ റിപ്പൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

0Comments
Post a Comment (0)
To Top