എന്‍സിസി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവന്‍സ് കൂട്ടി: ഉന്നതവിദ്യാഭ്യാസ മന്ത്രി

0


തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിസി കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആഹാര സാധനങ്ങള്‍ക്കുണ്ടായ വില വര്‍ദ്ധന മൂലം നിലവില്‍ കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന തുക പര്യാപ്തമല്ലെന്നും ഇതു പരിഗണിച്ചാണ് എൻസിസി കേഡറ്റുകള്‍ക്ക് നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവൻസ് വര്‍ദ്ധിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0Comments
Post a Comment (0)
To Top