മണിപ്പൂരിൽ വനിതകൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് മീനങ്ങാടിയിൽ വനിതകളുടെ പ്രതിഷേധ പ്രകടനം നടത്തി.

0
മീനങ്ങാടി: മണിപ്പൂരിൽ  വനിതകൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് മീനങ്ങാടിയിൽ വനിതകളുടെ പ്രതിഷേധ പ്രകടനം നടത്തി.

ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
മണിപ്പുർ വർഗീയ കലാപം നഗ്നമാക്കുന്നത്‌ ഇന്ത്യയുടെ അഭിമാനത്തെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് മീനങ്ങാടിയിലും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തിയത്. സി പി എം മീനങ്ങാടി ഏരിയ സെക്രട്ടറി കുഞ്ഞിമോൾ, മീനങ്ങാടി മഹിളാ  അസോസിയേഷൻ ഏരിയ പ്രസിഡണ്ട് ഗിരിജ, സെക്രട്ടറി ലതാ ശശി, ബ്ലോക്ക് മെമ്പർ ഗ്ലാഡിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

0Comments
Post a Comment (0)
To Top